Thursday, August 1, 2013

ഭക്ഷണം വിഷമാവുമ്പോള്‍


ബീഹാറിലെ സരണ്‍ ജില്ലയിലെ ഗന്ധമന്‍ പ്രൈമറി സ്‌കൂളിലെ 23 കുട്ടികളുടെ മരണത്തിനിടയാക്കിയ ഉച്ച ഭക്ഷണത്തിലെ വിഷബാധ വളരേ ശ്രദ്ധയോട് കൂടി വിലയിരുത്തേണ്ട വിഷയമാണ്.
രാജ്യത്തെ സ്‌കൂളുകള്‍ തോറും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിക്കുന്നത് പ്രധാനമായും നാലു ലക്ഷ്യത്തോടെയായിരുന്നു.ഒന്നാമതായി കുട്ടികള്‍ക്ക് പോഷകമൂല്യവും കലോറിയുളളതുമായ ഭക്ഷണം എത്തിക്കുക.രണ്ടാമതായി ഉച്ചഭക്ഷണത്തിലൂടെ  കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക്  ആകര്‍ഷിക്കുക .മൂന്നാമതായി ജാതി മത വ്യത്യാസങ്ങള്‍ മറന്ന്  എല്ലാ കുട്ടികളും ഒന്നായി ഭക്ഷണം കഴിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുക.നാലാമതായി ഇതിലൂടെ വനിതകള്‍ക്ക് ജോലി നല്‍കി  അവരെ ശാക്തീകരിക്കുക. ഇതില്‍ മുക്കാല്‍ പങ്കോളം  വിജയിക്കുവാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശ് ,  ബീഹാര്‍, പോലുള്ള സംസ്ഥാനങ്ങളില്‍ ഉച്ചഭക്ഷണത്തിന്റെ നിലവാരം  വളരേ താഴ്ന്നതാണ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച്  കുട്ടികള്‍ക്ക് ഭക്ഷണം നല്കുവാന്‍ ശ്രമിക്കുന്ന്ത് വഴി അത്യന്തം വിനാശകരമായ വിപത്തിലേക്ക#ാണ്  ഇത് ചെന്നെത്തുന്നത്. 
10.54 കോടി കുട്ടികള്‍ക്ക്  ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി.ഇതിനായി കോടികളാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.ഇതിന്റെ ഫലപ്രദമായ വിനിയോഗം നടക്കുന്നില്ലെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.കുട്ടികളുടെ വളര്‍ച്ചക്ക്  ആവശ്യമുള്ള ഭക്ഷധാന്യങ്ങളോ പയറുവര്‍ഗ്ഗങ്ങളോ പച്ചക്കറികളോ അല്ല ഇപ്പോള്‍ നല്‍കുന്നത്.പല സംസ്ഥാനങ്ങളിലും ഇതിനായി നല്‍കുന്ന വിഭവങ്ങള്‍ ഗുണനിലവാരം തീരോ കുറഞ്ഞതാണ്.
ബീഹാറിലും സംഭവിച്ചിട്ട#ുള്ളത് മറിച്ചല്ല.പുതുതായി  അനുവദിച്ച ഈ സ്‌കൂളിന് സ്വന്തമായി ഒരു മുറിപോലും ഉണ്ടായിരുന്നില്ല .പഞ്ചായത്ത് കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതാവട്ടെ  ഹെഢ്മിസ്ട്രസ്സിന്റെ വീട്ടിലും...ഹെഢ്മിസ്ട്രസ്സിന്റെ ഭര്‍ത്താവിന്റെ കടയില്‍ നിന്നും വാങ്ങിയ ഭക്ഷ്യ എണ്ണയാണ് വിഷബാധയ്ക്ക്  കാരണമായി കണക്കാക്കപ്പെടുന്നത്. എണ്ണയില്‍ അസ്വാഭാവികത കണ്ടെത്തിയ  പാചകക്കാരി വിവരം ഹെഢ്മിസ്ട്രസ്സിനെ ധരിപ്പിച്ചിരുന്നെങ്കിലും  അവര്‍ ഈ വിവരം തള്ളിക്കളയുകയാണുണ്ടായത്. ഭക്ഷണത്തിന്  അരുചി അനുഭവപ്പെട്ടെങ്കിലും കുട്ടികള്‍ ഹെഢ്മിസ്ട്രസ്സിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി കഴിക്കുകയായിരുന്നു. ഇതില്‍ നിന്നും തികച്ചും  മനുഷ്യനിര്‍മ്മിതമായ ഒരു ദുരന്തമായി നമുക്കിതിനെ കാണാവുന്നതാണ്.                 
കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ  ബില്‍ അവതരിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഭക്ഷ്യ സുരക്ഷ്യയുടെ പ്രാഥമിക ഘട്ടമായ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നേര്‍ക്ക് വന്നിരിക്കുന്ന കരിനിഴല്‍ നീക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പു വരുത്തേണ്ടത് ജനക്ഷേമത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരു ഭരണകൂടത്തിന്റെ പരമമായ കര്‍ത്തവ്യമാണ്. അതില്‍ മായം കലരുവാന്‍പാടില്ല.

Friday, June 28, 2013

അവസാനത്തെ പ്രയാണം

നിൻ കുടക്കീഴിൽ ഞാൻ ഒരിടം കാത്തു നിന്നു
മഴ കാത്തു നിന്ന വേഴാമ്പല്‍
ഒരില തുള്ളി നേടി യാത്രയായി
എന്നിലെ എന്നെ അറിയാതെ
നീ മാത്രം എങ്ങോ മാഞ്ഞു
നിൻ മൃദുസ്പർശ്ശമേൽക്കാൻ നിനച്ച്‌
ഞാൻ മാത്രം ഏകനായി
കൂട്ടിന്‌ ഒരു തുള്ളി കണ്ണീരിൻ ഓർമ്മകൾ മാത്രം
ഏൻ സ്നേഹം കൂരമ്പായ്‌ എൻ നെഞ്ചിൽ തന്നെ
പ്രയാണം അവസാനിപ്പിക്കുന്നു