Saturday, May 3, 2014

ബാറ്റ്മാന് 75 വയസ്സ്


ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഹരം കൊള്ളിച്ച ഡിസി കോമിക്‌സ് കഥാപാത്രം ബാറ്റ്മാന് 75 വയസ്സ്. മറ്റു സൂപ്പര്‍കഥാപാത്രങ്ങളില്‍ നിന്നു വിത്യസ്തമായി അതിമാനുഷിക ശക്തികളില്ലാത്ത മനുഷ്യസഹജമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന സൂപ്പര്‍ഹീറോയാണ് ബാറ്റ്മാന്‍.


1939 മെയ്യിലെ ഡിറ്റക്ടീവ് കോമിക്‌സ് അഥവാ ഡിസി കോമിക്‌സിന്റെ 27ാം
ലക്കത്തിലെ ദി കേസ് ഓഫ് കെമിക്കല്‍ സിന്‍ഡിക്കേറ്റ് എന്ന ചിത്രകഥയിലാണ് ബോബ് കെയിനും ബില്‍ ഫിഞ്ചറും ചേര്‍ന്ന് രൂപം നല്‍കിയ ബാറ്റ്മാന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളുടെ മരണം കണ്‍മുന്നില്‍ക്കാണേണ്ടി വരുന്ന ബ്രൂസ് വെയ്ന്‍, കുറ്റവാളിക്കെള്‍തിരായി പോരാടുമെന്ന് പ്രതിഞ്ജയെടുക്കുന്നു. അതിനായി ശാരീരികമായും മാനസികമായും  കഠിനപ്രയത്‌നം നടത്തുന്നു. ഇതിനായി തിരഞ്ഞെടുക്കുന്ന വേഷമാണ് ബാറ്റ്മാന്‍. ഗോതം നഗരമാണ് ബാറ്റ്മാന്റെ കര്‍മ്മഭൂമി ഇതിന് പലഘട്ടങ്ങളിലായി  റോബിന്‍, ബാറ്റ്‌ഗേള്‍, സഹായിയായ ആല്‍ഫ്രഡ്, പോലീസ് കമ്മീഷണര്‍ ജിം ഗോര്‍ഡന്‍ തുടങ്ങിയവരുടെ സഹായവുമുണ്ട്. മറ്റു പല സൂപ്പര്‍ഹീറോകളെ പോലെ അതിമാനുഷിക ശക്തികളല്ല ബാറ്റ്മാനെ സഹായിക്കുന്നത്.   ബുദ്ധിശക്തി, അന്വേഷണ പാടവം, ശാസ്ത്ര സാങ്കേതികവിദ്യയിലെ പരിഞ്ജാനം, ആയോധനകലകളിലെ പാടവം, ഇച്ഛാശക്തി എന്നിവകൊണ്ടാണ് ബാറ്റ്മാന്‍ തന്‍റെ കുറവുകളെ മറികടന്നത്. കാലഘട്ടത്തിനനുസരിച്ച് ബാറ്റ്മാന് പല മാറ്റങ്ങളും സംഭവിച്ചെങ്കിലും അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം ഉണ്ടായില്ല. ചിത്രകഥകളില്‍ നിന്നു ടിവിയിലേക്കും, സിനിമയിലേക്കും , വീഡിയോ ഗെയിമുകളിലേക്കും ബാറ്റ്മാന്‍ വളര്‍ന്നു. ലോകത്തെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ സൂപ്പര്‍മാനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബാറ്റ്മാന്‍. 1982ല്‍ ടിം ബര്‍ട്ടണാണ് ഹോളിവുഡില്‍ ആദ്യമായി ബാറ്റ്മാനെ അവതരിപ്പിക്കുന്നത്. നിരവധി താരങ്ങളെ പരിഗണിച്ചെങ്കിലും മൈക്കല്‍ കീറ്റണായിരുന്നു ബാറ്റ്മാനായി വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഇതിന് തുടര്‍ച്ചയായാണ് 90കളില്‍ ബാറ്റ്മാന്‍ റിട്ടേണ്‍സ്, ബാറ്റ്മാന്‍ ഫോറെവര്‍, ബാറ്റ്മാന്‍ & റോബിന്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങിയത്. എന്നാല്‍ ഈ അവസാനമിറങ്ങിയ ചിത്രങ്ങള്‍ പരാജയമായത് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സിന് തിരിച്ചടിയായി. ക്രിസറ്റഫര്‍ നോളന്‍ ബാറ്റ്മാന്‍ പരമ്പര ചിത്രങ്ങളുമായി 2008ല്‍ വന്നോതോടെയാണ് ബാറ്റ്മാന്‍റെ മാനുഷികതയും അന്തര്‍സംഘര്‍ഷവും പ്രേക്ഷകമനസ്സില്‍ ആഴത്തില്‍ പതിയുന്നത്. ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക്‌നൈറ്റ്, ദി ഡാര്‍ക്ക്‌നൈറ്റ് റൈസസ് എന്നീ ചിത്രങ്ങളാണ് ഈ പരമ്പരയില്‍ പുറത്തിറങ്ങിയത്. ക്രിസ്റ്റ്യന്‍ ബെയ്ല്‍ നായകനായ
ഈ ചിത്രങ്ങള്‍ വെറും ആക്ഷന്‍ സൂപ്പര്‍ഹീറോ ചിത്രങ്ങളായിരുന്നില്ല. ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളും ചിത്രങ്ങള്‍ക്ക് ലഭിച്ചു. കളക്ഷന്‍ റെക്കോഡുകളും ചിത്രം തകര്‍ത്തു. ബാറ്റ്മാന്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളായ സ്േകര്‍ ക്രോ, ടു ഫേസ്, ജോക്കര്‍, ബെയ്ന്‍ എന്നിവയും പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിച്ചു. ദി ഡാര്‍ക്ക് നൈറ്റില്‍ ജോക്കറായ അഭിനയിച്ച ഹീത്ത് ലെഡ്ജര്‍ക്ക് മികച്ച സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയെത്തി. ആക്ഷന്‍ രംഗങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുമ്പോള്‍ ബാറ്റ്മാന്റെ മാനുഷികമുഖമാണ് മുതിര്‍ന്നവരെ ആകര്‍ഷിക്കുന്നത്.


No comments:

Post a Comment